
കണ്ണൂർ : ജില്ലയിലെ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീ ആദ്യം ഉയർന്നതെന്നാണ് റിപ്പോർട്ട്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയണിത്. തുടർന്ന് നിരവധി കടകളിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.