എടക്കരയിൽ റബ്ബർ തോട്ടത്തിൽ വൻ തീപിടിത്തം | Fire

നാട്ടുകാരും തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു
എടക്കരയിൽ റബ്ബർ തോട്ടത്തിൽ വൻ തീപിടിത്തം | Fire
Updated on

മലപ്പുറം: എടക്കര പെരുങ്കുളത്തിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പടർന്നത്. ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകൾ പൂർണ്ണമായും കത്തിനശിച്ചു. ശക്തമായ കാറ്റും കടുത്ത ചൂടും തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കത്തിൽ വലിയ വെല്ലുവിളിയായി.(Massive fire breaks out in rubber plantation in Malappuram)

വിവരം ലഭിച്ച ഉടൻ എടക്കര ഇൻസ്പെക്ടർ വി.കെ. കമറുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ട്രോമ കെയർ പ്രവർത്തകരും സ്ഥലത്തെത്തി. നിലമ്പൂരിൽ നിന്ന് ഫയർ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നതിന് മുമ്പ് തന്നെ എടക്കര പൊലീസും നാട്ടുകാരും ചേർന്ന് തീ പടരുന്നത് നിയന്ത്രിച്ചിരുന്നു.

സമീപത്ത് അഞ്ച് കുടുംബങ്ങൾ വീട് നിർമ്മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തേക്കും തീ പടർന്നിരുന്നു. ആളപായമോ മറ്റ് വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com