കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം ; 10 കടകളിലേക്ക് തീപടര്‍ന്നു |fire breaks out

ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്.
fire
Published on

തളിപ്പറമ്പ് : കണ്ണൂര്‍ തളിപ്പറമ്പില്‍ വന്‍തീപ്പിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് തീപ്പിടിച്ചിരിക്കുന്നത്.വൈകീട്ട് അഞ്ചരയോടെയാണ് തീപിടത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.

കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് അഗ്നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. തീപ്പിടുത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ചോളം കടകള്‍ ഇതിനകം കത്തി നശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com