വർക്കല ക്ലിഫിൽ വൻ തീപിടിത്തം: റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല, തീ അണയ്ക്കാൻ ശ്രമം തുടരുന്നു | Fire

ആളുകൾ ഓടി രക്ഷപ്പെട്ടു
വർക്കല ക്ലിഫിൽ വൻ തീപിടിത്തം: റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു; ആളപായമില്ല, തീ അണയ്ക്കാൻ ശ്രമം തുടരുന്നു | Fire
Updated on

തിരുവനന്തപുരം: വർക്കലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നോർത്ത് ക്ലിഫിലെ റിസോർട്ടിൽ വൻ തീപിടിത്തം. നോർത്ത് ക്ലിഫിലെ 'കലയില' റിസോർട്ടാണ് പൂർണ്ണമായും കത്തി നശിച്ചത്. റിസോർട്ടിന് മുന്നിൽ ജീവനക്കാർ കൂട്ടിയിട്ട ചവറിന് തീയിട്ടതിൽ നിന്ന് തീ പടർന്നതാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.(Massive fire breaks out at Varkala Cliff, Resort completely destroyed)

റിസോർട്ടിന് മുന്നിലെ പുരയിടത്തിൽ ജീവനക്കാർ കൂട്ടിയിട്ട് തീയിട്ട ചവറിൽ നിന്നും ശക്തമായ കാറ്റിൽ തീ റിസോർട്ടിനകത്തേക്ക് പടരുകയായിരുന്നു. തീപിടിത്തമുണ്ടായ ഉടൻതന്നെ മുറികളിൽ വാടകയ്ക്ക് താമസിച്ച വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റിസോർട്ടിലെ മുറികളും കെട്ടിടവും പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

തീയണക്കാനായി ഫയർഫോഴ്സും നാട്ടുകാരും ശ്രമം തുടരുകയാണ്. എന്നാൽ, സ്ഥലത്തിന്റെ ദുർഘടമായ സാഹചര്യമായതിനാൽ വർക്കല ഫയർഫോഴ്സിൻ്റെ വലിയ ഫയർ എഞ്ചിൻ സംഭവസ്ഥലത്തേക്ക് എത്തിക്കാൻ സാധിച്ചിട്ടില്ല. നിലവിൽ ഫയർഫോഴ്സിന്റെ ചെറിയ വാഹനം ഉപയോഗിച്ചാണ് തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com