കിളിമാനൂരില്‍ വ്യാപാര ശാലയിൽ വൻ തീ പിടുത്തം: 25 ലക്ഷം രൂപയുടെ നാശനഷ്ടം | fire breaks out

തീപിടുത്തത്തിൽ കട പൂര്‍ണ്ണമായും കത്തി നശിച്ചു.
Fire breaks out
Updated on

തിരുവനന്തപുരം: കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം(fire breaks out). കിളിമാനൂര്‍ ജംഗ്‌ഷനിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിന്റെ ഗോഡൗണിലാണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ കട പൂര്‍ണ്ണമായും കത്തി നശിച്ചു.

ഓണകച്ചവടത്തിനായി കടയിൽ എത്തിച്ച 15 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ ഉൾപ്പടെ കടയിൽ ഉണ്ടായിരുന്ന 25 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായാണ് വിവരം. അപകടത്തിന് പിന്നിൽ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം.

സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ കടയ്ക്കുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ വെഞ്ഞാറമൂട് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com