വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട; 291 ഗ്രാം എംഡിഎംഎ പിടികൂടി

കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്
വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട; 291 ഗ്രാം എംഡിഎംഎ പിടികൂടി
Published on

കല്‍പ്പറ്റ: വയനാട്ടില്‍ 291 ഗ്രാം എംഡിഎംഎ പിടികൂടി. സമീപകാലത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ചിരുന്ന ലഹരിമരുന്ന് പിടികൂടിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. കാറിന്റെ ഡിക്കിക്കുള്ളില്‍ പായ്ക്കറ്റുകളിലാക്കി അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ 19 ന് ചെക് പോസ്റ്റില്‍ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കാസര്‍കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും അന്ന് ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാറില്‍ ഒളിപ്പിച്ച എംഡിഎംഎയെക്കുറിച്ച് വിവരം ലഭിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com