തേനിയിൽ വൻ ലഹരിമരുന്ന് വേട്ട: മെതാംഫെറ്റാമിനും 14 കിലോ കഞ്ചാവും പിടികൂടി; 6 പേർ അറസ്റ്റിൽ | Massive drug bust

തേനിയിൽ വൻ ലഹരിമരുന്ന് വേട്ട: മെതാംഫെറ്റാമിനും 14 കിലോ കഞ്ചാവും പിടികൂടി; 6 പേർ അറസ്റ്റിൽ | Massive drug bust
Updated on

കുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെതാംഫെറ്റാമിനും 14 കിലോ കഞ്ചാവും പിടികൂടി. രണ്ട് കേസുകളിലായി രണ്ട് ഒഡീഷ സ്വദേശികൾ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തേനി സ്വദേശി പ്രസാദ് (33) (22 ഗ്രാം മെതാംഫെറ്റാമിൻ കൈവശം വെച്ചിരുന്നു). കൂടാതെ കഞ്ചാവ് കടത്ത് കേസിൽ ഒഡീഷ സ്വദേശികളായ മാധവറാവു, നാഗലപ്പ, തേനി സ്വദേശികളായ അജിത് കുമാർ, ശിലമ്പരശൻ, അറിവഴകൻ എന്നിവരുമാണ് അറസ്റ്റിലായത്.

തൃച്ചിയിൽ നിന്നും മാരക ലഹരിമരുന്നായ മെതാംഫെറ്റാമിനുമായി ബസിൽ വരികയായിരുന്ന പ്രസാദിനെ ബസ് സ്റ്റാൻഡിൽ നിന്നാണ് വ്യാഴാഴ്ച രാത്രി ഇൻസ്‌പെക്ടർ ദേവരാജും സംഘവും പിടികൂടിയത്. കഞ്ചാവ് കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അറസ്റ്റിലായ പ്രതികളെ ഇന്ന് തേനി കോടതിയിൽ ഹാജരാക്കും

Related Stories

No stories found.
Times Kerala
timeskerala.com