കൊല്ലം അയത്തിൽ വൻ മയക്കുമരുന്ന് വേട്ട; 2 പേർ അറസ്റ്റിൽ | drug bust

തൃക്കോവിൽവട്ടം, മുഖത്തല പ്രദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന ഇരുവരെയും കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
 drug bust
Published on

കൊല്ലം: അയത്തിൽ വൻ മയക്കുമരുന്ന് വേട്ട(drug bust). സംഭവത്തിൽ രണ്ടു പേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. അയത്തിൽ സ്വദേശി അരുൺ മധു, പുന്തലത്താഴം സ്വദേശി ശരത്ത് മോഹൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും 40000 രൂപ വിലവരുന്ന 11.78 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

തൃക്കോവിൽവട്ടം, മുഖത്തല പ്രദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന ഇരുവരെയും കുറിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അതേസമയം ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൊട്ടിയം സിഐ പ്രദീപ്‌, ഡാൻസാഫ് എസ്ഐ സായി സേനൻ, എസ്ഐ കണ്ണൻ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com