

തിരുവനന്തപുരം : സിന്തറ്റിക് ലഹരിമരുന്നുകളുടെ കടത്തും വിൽപനയും തടയുന്നതിനായി പോലീസ്-എക്സൈസ് സംഘങ്ങൾ നടത്തിയ നീക്കത്തിൽ പ്രതികൾ കുടുങ്ങി. സംസ്ഥാനത്ത് വിവിധയിടങ്ങളായി ആണ് പരിശോധന നടത്തിയത്. കണ്ണൂർ പാപ്പിനിശ്ശേരിയിൽ കല്യാശ്ശേരി സ്വദേശി ഷിൽന (32) ആണ് 0.459 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്. ഇവർ നേരത്തെ ഗോവയിൽ ലഹരിമരുന്ന് കേസിൽ ജയിലിലായിരുന്നു. രണ്ട് മാസം മുമ്പ് പുറത്തിറങ്ങിയ ഇവർ വീണ്ടും വിൽപനയിൽ സജീവമാകുകയായിരുന്നു.(Massive drug bust in Kerala, 4 people including a woman arrested in various places)
പറവൂർ കവലയിൽ വെച്ച് നടത്തിയ പരിശോധനയിൽ മൂവാറ്റുപ്പുഴ സ്വദേശി ബിലാൽ പിടിയിലായി. ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിൽ 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് ഇയാളെ തടഞ്ഞുനിർത്തിയത്.
തിരുവനന്തപുരം പാലോട് റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശി ശരത് വിവേക് എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് പിടിയിലായവർ ലഹരിമരുന്ന് ബെംഗളൂരുവിൽ നിന്നുമാണ് എത്തിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. പെരുമാതുറ, കഠിനംകുളം തുടങ്ങിയ തീരദേശ മേഖലകളിൽ ചില്ലറ വിൽപന നടത്താനായിരുന്നു ഇവരുടെ നീക്കം.