പാലക്കാട് : അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. 60 സെൻ്റ് സ്ഥലത്ത് 10,000 കഞ്ചാവ് ചെടികള്‍ ആണ് ഉണ്ടായിരുന്നത്. കഞ്ചാവ് തോട്ടത്തിൽ നിന്ന് മൂന്ന് മാസം പ്രായമായ ചെടികളാണ് കണ്ടെത്തിയത്. (Massive Cannabis Farm Discovered in Palakkad)
തോട്ടം പുതൂരിലെ വനമേഖലയിൽ ആണ് സ്ഥിതി ചെയ്തിരുന്നത്. കാട്ടിലൂടെ മണിക്കൂറുകൾ നടന്നാൽ മാത്രമേ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഈ തോട്ടം കണ്ടെത്തി ചെടികൾ നശിപ്പിച്ചു.
പോലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്‌തമായി നടത്തിയ ഓപ്പറേഷൻ ആണിത്. ഇത് കേരള പോലീസ് കണ്ടെത്തിയ ഏറ്റവും വലിയ കഞ്ചാവ് കൃഷി ആണെന്നാണ് വിവരം.