
കല്‍പ്പറ്റ: ലക്കിടിയില്‍ എക്‌സൈസും ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ(cannabis).
സംഭവത്തിൽ കോഴിക്കോട് അരീക്കോട് ഷഹല്‍ വീട്ടില്‍ ഷാരൂഖ് ഷഹില്‍ (28) തൃശ്ശൂര്‍ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പില്‍ വീട്ടില്‍ ഷബീന ഷംസുദ്ധീന്‍ എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കൽ നിന്നും 4.41 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന കാറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.