കൊല്ലം: ഓച്ചിറയിൽ കാറിൽ എംഡിഎംഎ കടത്തുന്നതിനിടയിൽ അഞ്ച് യുവാക്കൾ എക്സൈസ് പിടിയിലായി(cannabis). കൊല്ലം സ്വദേശികളായ ബിജിൻ ബിജു(25), മുഹമ്മദ് ഷാൻ(22), ആദർശ്(23), ഹേമന്ത് സാഗർ (21), ഹരികൃഷ്ണൻ(20) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും 61.5 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധന, സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നടപ്പാക്കിയത്. ഇവർ കൊല്ലത്ത് എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.