കാസർഗോഡ് : പറക്കളായിയിൽ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു. ഒരു കുടുംബത്തിലെ മക്തൂൺ പേരാണ് മരിച്ചത്. ദമ്പതികളും ഒരു മകനും മരിച്ചു. മറ്റൊരു മകൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. (Mass suicide in Kasaragod)
ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. രാകേഷ് എന്ന 35കാരനാണ് ചികിത്സയിലുള്ളത്. ഇവർ ആസിഡ് കുടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങൾ ആണെന്ന് സൂചന. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
കുടുംബത്തെ ജീവനൊടുക്കിയ നിലയിൽ ൿനെത്തിയത് ഇന്ന് പുലർച്ചെയാണ്. തങ്ങൾ ആസിഡ് കുടിച്ചുവെന്ന് ഗോപി പുലർച്ചെ അയൽവാസിയെ വിളിച്ച് അറിയിച്ചു. ഇയാളാണ് വിവരം പോലീസിൽ അറിയിച്ചതും ഇവരെ ആശുപത്രിയിൽ എത്തിച്ചതും. എന്നാൽ മൂന്ന് പേർ മരിച്ചു. രണ്ടു പേരുടെ മൃതദേഹം പരിയാരത്തേക്ക് മാറ്റിയിട്ടുണ്ട്. ഒരാളുടെ മൃതദേഹം കാസർഗോഡ് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.