Suicide : മുതിർന്ന കുട്ടികളുടെ പീഡനം, അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടിയില്ല: ശ്രീചിത്ര ഹോമിൽ 3 പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീചിത്ര ഹോം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ്.
Suicide : മുതിർന്ന കുട്ടികളുടെ പീഡനം, അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടിയില്ല: ശ്രീചിത്ര ഹോമിൽ 3 പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരെല്ലാം തന്നെ 16, 15, 12 വയസുള്ള പെൺകുട്ടികളാണ്. 2 പേർ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ഒരാൾ എസ് എ ടി ആശുപത്രിയിലുമാണ് ഉള്ളത്. (Mass suicide attempt in Sree Chitra Home)

ഇന്നലെ രാത്രിയാണ് കുട്ടികൾ ഗുളിക വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീചിത്ര ഹോം സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ളതാണ്.

മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാൻ കഴിയാതെയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് കുട്ടികൾ പറയുന്നത്. അധികാരികളോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർ അറിയിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com