പത്തനംതിട്ട : കൊടുമൺ രണ്ടാംകുറ്റിയിൽ കൂട്ട ആത്മഹത്യാ ശ്രമം. ഒരു കുടുംബത്തിലെ മൂന്നു പേരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരാൾ മരിച്ചു. (Mass suicide attempt in Pathanamthitta)
വീടിനുള്ളിൽ തൂങ്ങി മരിച്ചത് ലീല എന്ന 48കാരിയാണ്. അമിതമായ അളവിൽ ഗുളികകൾ കഴിച്ച ഇവരുടെ ഭർത്താവിനെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് ഇവരെ കൊണ്ടുപോയത്.
മറ്റൊരു മകൻ എറണാകുളത്ത് ജോലി ചെയ്യുകയാണ്. ജീവനൊടുക്കാൻ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിവരം. മൂന്ന് പേരും കയ്യിൽ കിട്ടിയ ഗുളികകൾ കഴിച്ചിരുന്നു. തനിക്ക് ഭയമാണെന്ന് പറഞ്ഞ് മകൻ പിന്മാറി. ഇരുവരും ഇറങ്ങിയതിന് ശേഷം ലീല ജീവനൊടുക്കുകയായിരുന്നു.