പാലക്കാട് : പാലക്കാട് സി പി എമ്മിൽ കൂട്ടരാജി. വള്ളപ്പുസ്‌ഹ ലോക്കൽ കമ്മിറ്റിയിലാണ് നാടകീയ നീക്കങ്ങൾ നടന്നത്. രാജി പ്രഖ്യാപിച്ച് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും 4 അംഗങ്ങളും യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. (Mass resignation in Palakkad CPM)
വെള്ളിയാഴ്ച ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ നിന്നും ഇറങ്ങിപ്പോയത് സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുധീപ്, സി.കെ ബാബു, റഫീഖ് പറക്കാടൻ, മോഹനൻ എന്നിവരാണ്.
ഈ നീക്കം ലോക്കൽ കിമ്മിറ്റി അംഗം സുധീപിനെ വിഭാഗീയത ആരോപിച്ച് ചേരിക്കല്ല് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ ആയിരുന്നു.