CPI : കൂട്ടരാജി : കൊല്ലം കടയ്ക്കലിൽ CPI ജില്ലാ നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി 700ലേറെ അംഗങ്ങൾ രാജി വച്ചു

സംഭവം മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ്. അഴിമതി നടത്തി സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവച്ചതെന്ന് സി പി ഐ ജില്ലാ നേതൃത്വം ആരോപിച്ചു.
CPI : കൂട്ടരാജി : കൊല്ലം കടയ്ക്കലിൽ CPI ജില്ലാ നേതൃത്വത്തോട് അതൃപ്തി പരസ്യമാക്കി 700ലേറെ അംഗങ്ങൾ രാജി വച്ചു
Published on

കൊല്ലം : സി പി ഐയിൽ കൂട്ടരാജി. കൊല്ലം കടയ്ക്കലിൽ ആണ് സംഭവം. വിവിധ സ്ഥാനങ്ങളിലുള്ള 112 പേർ പാർട്ടി വിട്ടു. 700 ൽ അധികം പാർട്ടി അംഗങ്ങളും രാജിവച്ചെന്ന് നേതാക്കൾ പറഞ്ഞു. സംഭവം മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമംഗലം നിയോജക മണ്ഡലത്തിലാണ്.(Mass resignation in CPI)

കൂട്ടരാജി വച്ചത് 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവരാണ്. ജില്ലാ നേതൃത്വത്തോടുള്ള തൃപ്തി ഇവർ വാർത്താസമ്മേളനം വിളിച്ച് പരസ്യമാക്കി.

പിന്നാലെയാണ് രാജി വച്ചത്. അഴിമതി നടത്തി സംഘടനാ നടപടി നേരിട്ടയാൾ അടക്കമാണ് രാജിവച്ചതെന്ന് സി പി ഐ ജില്ലാ നേതൃത്വം ആരോപിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com