കൊച്ചി: വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി എം ശ്യാം കുമാർ പിന്മാറി. കാരണം വ്യക്തമാക്കിയിട്ടില്ല.
ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ജഡ്ജി പിന്മാറുന്നത്. സിബിഐ അന്വേഷണ ഹർജി ഡിവിഷൻ ബെഞ്ചാണ് ഇപ്പോൾ പരിഗണിക്കുന്നത്. വീണ വിജയൻ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
അതേസമയം, മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന് സി.എം.ആർ.എൽ കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി 2026 ജനുവരി 13ലേക്ക് മാറ്റി.