മാ​സ​പ്പ​ടി കേ​സ് ; കു​റ്റ​പ​ത്രം ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ല, കേ​സ് എ​വി​ടെ വ​രെ പോ​കു​മെ​ന്ന് നോ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി

കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി
CM pinarayi viajayan
Published on

തി​രു​വ​ന​ന്ത​പു​രം: വീ​ണ​യ്ക്കെ​തി​രാ​യ മാ​സ​പ്പ​ടി കേ​സി​ൽ പ്രതികരണവുമായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.കേസിൽ എ​സ്എ​ഫ്ഐ​ഒ​യു​ടെ കു​റ്റ​പ​ത്രം ഗൗ​ര​വ​മാ​യി കാ​ണു​ന്നി​ല്ല. സേ​വ​ന​ത്തി​ന് ന​ൽ​കി​യ പ​ണ​മെ​ന്ന് മ​ക​ളും സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി.കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ്രതികരിച്ചു.

മാ​സ​പ്പ​ടി കേ​സി​ന്‍റെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് പാ​ർ​ട്ടി തി​രി​ച്ച​റി​ഞ്ഞ​താ​ണ്. ഈ ​കേ​സ് എ​വി​ടെ വ​രെ പോ​കു​മെ​ന്ന് നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​നീ​ഷി​നെ​തി​രെ കേ​സ് വ​ന്ന​പ്പോ​ൾ അ​തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രെ ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

മ​ക​ളു​ടെ പേ​ര് മാ​ത്ര​മാ​യി പ​രാ​മ​ർ​ശി​ക്കാ​തെ എ​ന്‍റെ മ​ക​ൾ എ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കൃ​ത്യ​മാ​യി എ​ഴു​തി​വെ​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണ്? സി​എം​ആ​ർ​എ​ൽ ന​ൽ​കി​യ പ​ണ​ത്തി​ന്‍റെ

ജി​എ​സ്‌​ടി​യും ആ​ദാ​യ നി​കു​തി​യും അ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ളുണ്ട്. എന്നാൽ മാ​ധ്യ​മ​ങ്ങ​ളൊ​ന്നും അത് പറയുന്നില്ല.മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് എ​ന്‍റെ ചോ​ര​യാ​ണ്. അ​ത് അ​ത്ര വേ​ഗം കി​ട്ടു​മെ​ന്ന് നി​ങ്ങ​ളാ​രും ക​രു​തേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Stories

No stories found.
Times Kerala
timeskerala.com