
മധുര : മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കുറ്റപത്രവുമായി ബന്ധപ്പെട്ട് വാർത്തയോട് പ്രതികരിച്ച് പിബി അംഗം എംഎ ബേബി.
സിപിഎമ്മിന് യാതൊരു പരിഭ്രവുമില്ല. പിണറായി സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ്. അദ്ദേഹത്തിനെതിരെ നടക്കുന്ന കടന്നാക്രമണത്തെ പാർട്ടി ജനങ്ങളെ അണിനിരത്തി നേരിടും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് കോൺഗ്രസിന്റെ അപക്വമായ നടപടിയാണെന്നും ബേബി വിമർശിച്ചു.