മാരുതി കാർ പൊട്ടിത്തെറിച്ച് അപകടം: രണ്ടു കുട്ടികളും മരിച്ചു; കുട്ടികളുടെ അമ്മ എൽസ അതീവ ഗുരുതരാവസ്ഥയിൽ; ഭർത്താവ് മരിച്ചത് ഒന്നരമാസം മുൻപ് | Maruti car
പാലക്കാട്: പൊല്‍പ്പുള്ളിയിൽ മാരുതി കാർ പൊട്ടിത്തെറിച്ചതിനെ തുർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു കുട്ടികളും മരിച്ചു(car explodes). വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി എമിലീന (നാല്), ആൽഫ്രഡ് (ആറ്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാവ് എൽസി മാര്ട്ടിന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുട്ടികളുടെ മുതിർന്ന സഹോദരി അലീന (10)യും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എല്‍സിയുടെ ഭര്‍ത്താവ് മാര്ട്ടിന് ഒന്നരമാസംമുമ്പാണ് മരിച്ചത്.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലി കഴിഞ്ഞ മടങ്ങി എത്തിയ ശേഷം കുട്ടികൾക്കൊപ്പം പുറത്തുപോകാനായി കാറില്‍ക്കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. ബാറ്ററി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.