തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് വിവാഹ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് രേഷ്മ പിടിയിലായത്.
മാട്രിമോണിയൽ സൈറ്റിൽ വിവാഹ പരസ്യം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയത്. യുവതി വിവിധ ജില്ലകളിലായി നിരവധിപ്പേരെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.