വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 50 കോടി രൂപകൂടി അനുവദിച്ചു

supplyco
Published on

സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.

കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി. 2011-12 മുതൽ 2024-25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7680 കോടി സർക്കാർ നൽകിയിട്ടുണ്ട്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്. ബാക്കി 7270 കോടി രൂപയും എൽഡിഎഫ് സർക്കാരുകളാണ് അനുവദിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com