അംഗനവാടി വർണോത്സവം പ്രൗഢമാക്കി മർകസ് ഗേൾസ് സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ

അംഗനവാടി വർണോത്സവം പ്രൗഢമാക്കി മർകസ് ഗേൾസ് സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ
Published on

കുന്ദമംഗലം: വർണ്ണോത്സവം പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം 22-ാം വാർഡ് അംഗനവാടിയിൽ നടന്ന ശിശുദിനാനുബന്ധ പരിപാടികൾ പ്രൗഢമാക്കി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുരുന്നുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് പ്രോത്സാഹനവും പരിശീലനവും മധുരവും സമ്മാനവും നൽകിയാണ് സ്കൂൾ വിദ്യാർഥികൾ പരിപാടി വർണാഭമാക്കിയത്.

ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റഷീജ പി. പി, മലയാളം അധ്യാപിക സീനത്ത് ഓ. പി, അംഗനവാടി അധ്യാപിക ഷീജ, എൻ.എസ്.എസ്. വളണ്ടിയർമാർ സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com