Kerala
നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയുമായി മർകസ് ഗേൾസ് സ്കൂൾ
കുന്ദമംഗലം: രണ്ടാം ലോക മഹായുദ്ധത്തിൽ ദുരിതം ഓർമിപ്പിക്കുന്ന നാഗസാക്കി ദിനത്തിൽ മർകസ് ഗേൾസ് ഹയർ സെക്കൻഡറി വിദ്യാർഥികൾ യുദ്ധ വിരുദ്ധ റാലി നടത്തി. ആർട്സ് ക്ലബ്ബിന്റെയും സോഷ്യൽ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ 'യുദ്ധം വേണ്ട' എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെയാണ് ദിനാചരണം നടത്തിയത്.
ഹിരോഷിമ-നാഗസാക്കി പ്രതീകമായ സുഡോക്കോ പറപ്പിച്ചുകൊ കൊണ്ടാണ് അനുസ്മരണം ആരംഭിച്ചത്. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് ബാബു കെ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ നിയാസ് ചോല യുദ്ധം മനുഷ്യന് എങ്ങനെയാണ് ഭീഷണിയാവുന്നതെന്ന വിഷയത്തിൽ സംസാരിച്ചു. അധ്യാപകരായ പ്രീത, ഷബീന, സോഫിയ, നസീമ, സജീന പരിപാടിക്ക് നേതൃത്വം നൽകി.