ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ സമരം ചെയ്ത മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു |Mariyakkutty
തൊടുപുഴ: ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബിജെപിയിൽ. മറിയക്കുട്ടി പാർട്ടി അംഗത്വം സ്വീകരിച്ചെന്ന് ബിജെപി വ്യക്തമാക്കി.
തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്.മറിയക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
നേരത്തെ സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ വിവിധ സമരവേദികളിലും മറിയക്കുട്ടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ കെപിസിസി മറിയക്കുട്ടിക്ക് വീടും നിര്‍മിച്ച് നല്‍കി.
പെൻഷൻ മുടങ്ങിയതിനെതിരെ മൺചട്ടിയും പ്ലക്കാർഡുകളുമായി അടിമാലി ടൗണിൽ മറിയക്കുട്ടി പ്രതിഷേധം നടത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പെൻഷൻ മുടങ്ങിയതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് മറിയ ഉന്നയിച്ചത്.

