Ration store : 'BJPക്കാരുടെ റേഷൻ കടയിലേക്ക് പൊയ്‌ക്കോ..': അടിമാലിയിലെ റേഷൻ വിലക്കെന്ന് പരാതി നൽകി മറിയക്കുട്ടി

കോൺഗ്രസ് നേതാവിൻ്റെ കടയിലാണ് വിലക്ക് നേരിട്ടതെന്നാണ് മറിയക്കുട്ടി പറയുന്നത്. എന്നാൽ, വിലക്കിയിട്ടില്ലെന്നും, സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം തടസപ്പെടുകയായിരുന്നുവെന്നും റേഷൻ കടയുടമ പറയുന്നു.
Ration store : 'BJPക്കാരുടെ റേഷൻ കടയിലേക്ക് പൊയ്‌ക്കോ..': അടിമാലിയിലെ റേഷൻ വിലക്കെന്ന് പരാതി നൽകി മറിയക്കുട്ടി
Published on

ഇടുക്കി :ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ഏവർക്കും സുപരിചിതയാണ്. എന്നാൽ, ഇവർക്ക് അടിമാലിയിലെ റേഷൻ കടയിൽ വിലക്കെന്ന് പരാതി. (Mariyakkutty's complaint against Ration store)

ARD 117 എന്ന റേഷൻ കടയിലാണ് സംഭവം. ബി ജെ പിക്കാരുടെ കടയിലേക്ക് പോകാൻ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി നൽകി.

കോൺഗ്രസ് നേതാവിൻ്റെ കടയിലാണ് വിലക്ക് നേരിട്ടതെന്നാണ് മറിയക്കുട്ടി പറയുന്നത്. എന്നാൽ, വിലക്കിയിട്ടില്ലെന്നും, സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം തടസപ്പെടുകയായിരുന്നുവെന്നും റേഷൻ കടയുടമ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com