
എടവണ്ണപ്പാറ : 30 വർഷത്തോളമായി യാത്രാദുരിതത്തിലായ മപ്രം തെക്കേ മൂല പനമ്പുറം റോഡിൻറെ യാത്രാദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം മപ്രം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാളക്കണ്ടി പടിക്കൽ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് സായാഹ്ന ധർണ്ണ നടത്തി.ഉദ്ഘാടനം സഖാവ് നീലകണ്ഠൻ നിർവഹിച്ചു.സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിദാസ് പനമ്പുറം സ്വാഗതം ആശംസിച്ചു.സഖാവ് മുഹമ്മദ് ഹുസൈൻ,വി പിഅബ്ദു,സദാശിവൻ,അയ്യപ്പൻ,വേലായുധൻ,കേളുക്കുട്ടി,ഭാസ്കരൻ,അപ്പായി,സരോജിനി,നിഷാന എന്നിവർ പ്രസംഗിച്ചു.