തൃശൂർ : കുന്നംകുളം പോലീസ് സ്റ്റേഷന് നേർക്ക് മാവോയിസ്റ്റ് ഭീഷണി. പൊലീസിന് ലഭിച്ചത് മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്ണൻ എന്നയാളുടെ പേരിലുള്ള കത്താണ്. യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. (Maoist threat against Kunnamkulam Police station)
ഇന്ന് രാവിലെയാണ് ഇത് ലഭിച്ചത്. തുടർനടപടി സ്വീകരിക്കുമെന്നും, കത്തയച്ച ആള്‍ പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഇയാൾ മുൻപും ഇത്തരത്തിൽ കത്തയച്ചിട്ടുണ്ടെന്നും വയനാട്ടിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. എന്നാൽ, ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ നീക്കം.