
ഇടുക്കി : 2021ൽ മൂന്ന് പോലീസുകാരെ ബോംബ് സ്ഫോടനത്തിലൂടെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കി മൂന്നാറിൽ നിന്ന് പിടിയിലായി. എൻ ഐ എ സംഘത്തിൻ്റെ പിടിയിലായത് ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ്. (Maoist arrested from Idukki)
ഇയാൾ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളി ആയി ജോലി ചെയ്ത് വരികയായിരുന്നു. പ്രതി എൻ ഐ എ സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെ ഇയാളെ കുടുക്കിയത് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്.
പ്രതിയെ മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പാർപ്പിച്ചിരിക്കുകയാണ്. ഇന്ന് എൻ ഐ എ സംഘം പ്രതിയുമായി കൊച്ചിയിൽ എത്തും.