

കോൺഗ്രസ് നേതൃത്വത്തിലെ പല ആളുകളും ബിജെപിയുമായി ധാരണ ഉണ്ടാക്കുന്നു എന്നത് നേരത്തെ തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഒരുപാട് നേതാക്കൾ ചേക്കേറിയിട്ടുണ്ട്. അവരെക്കാൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപകടകരമാണ് ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന കോൺഗ്രസിലെ നേതാക്കളെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് ഒരുപാട് നേതാക്കൾ മാറിയിട്ടുണ്ട്. അവരെക്കാൾ മതനിരപേക്ഷ രാഷ്ട്രീയത്തിന് അപകടകരമാണ് ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരായി പ്രവർത്തിക്കുന്ന കോൺഗ്രസിലെ നേതാക്കൾ. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ ബിജെപിയുടെ അണ്ടർ കവർ ഏജന്‍റുമാരാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.