കോഴിക്കോട് : ബീച്ച് പരിസരത്ത് യുവാവ് കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ചു. ബൈക്ക് മോഷണം ആരോപിച്ച് മർദിച്ചുവെന്ന് പറഞ്ഞായിരുന്നു ഇത്. (Man's suicide attempt in Kozhikode)
കോഴിക്കോടാണ് സംഭവം. ഇരുനില കെട്ടിടത്തിന് മുകളിൽ കയറി ഭീഷണി മുഴക്കിയത് റോഷൻ ആണ്. പോലീസും അഗ്നിശമന സേനാംഗങ്ങളും ഇടപെട്ടാണ് ഇയാളെ താഴെയിറക്കിയത്. ഒരു മണിക്കൂറോളം നീണ്ട ദൗത്യം ആയിരുന്നു ഇത്.