തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും 10 ദിവസമായി കാണാതായ 42കാരൻ്റെ മൃതദേഹം കണ്ടെത്തി. ഏണിപ്പാറ മലമുകളിലാണ് അഴുകിയ മൃതദേഹം ഉണ്ടായിരുന്നത്. മരംമുറി തൊഴിലാളിയായ സതീഷ് കുമാറാണ് മരിച്ചത്. (Man's decomposed body found in Trivandrum)
പൊലീസ് പറയുന്നത് മൃതദേഹത്തിന് 10 ദിവസത്തോളം പഴക്കമുണ്ടെന്നാണ്. പണിക്ക് പോകുന്നുവെന്ന് പറഞ്ഞ് സതീഷ് വീട്ടിൽ നിന്നും ഇറങ്ങി. തൂങ്ങിമരിച്ച് ദിവസങ്ങളായതോടെ മൃതദേഹം മരത്തിൽ നിന്നും അഴുകി താഴെ വീണ നിലയിൽ ആയിരുന്നു.
മരിക്കാൻ ഉപയോഗിച്ച ലുങ്കി പൊട്ടിയ നിലയിൽ ആയിരുന്നു. മൃതദേഹം മലയടിവാരത്തിലേക്ക് എത്തിച്ചത് പാറശാലയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ്. സംഭവത്തിൽ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്.