തൃശൂർ: ജില്ലയിലെ ചേറ്റുവ പഴയ ടോൾ ബൂത്തിന് സമീപം അജ്ഞാതനായ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.(Man's decomposed body found in Thrissur, Police starts investigation )
മൃതദേഹം അഴുകിയ നിലയിലായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും മരണകാരണം കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.