
തിരുവനന്തപുരം: വിജിലൻസ് മേധാവിയായി ഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു. യോഗേഷ് ഗുപ്‌ത ഫയർഫോഴ്‌സ് മേധാവിയായ ഒഴിവിലാണ് മനോജ് എബ്രഹാമിനെ സർക്കാർ തൽസ്ഥാനത്ത് നിയമിച്ചത്.
വിജിലൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡിഐജി കെ കാർത്തിക്, വിജിലൻസ് ആസ്ഥാനം എസ്‌പി ജ്യോതിഷ് കുമാർ, ഇന്റലിജൻസ് എസ്‌പി ഇ എസ് ബിജുമോൻ, ഡിവൈഎസ്‌പി പി പി കരുണാകരൻ, ജെ സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.