തിരുവനന്തപുരം : തലസ്ഥനത്തെ ഞെട്ടിച്ച മണ്ണന്തല കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാഹിനയെ സഹോദരൻ ഷംഷാദ് മദ്യലഹരിയിലാണ് കൊലപ്പെടുത്തിയത്. (Mannanthala murder case)
മൃതദേഹം മറവ് ചെയ്യാൻ വേണ്ടിയാണ് ഇയാൾ സുഹൃത്ത് വൈശാഖിനെ വിളിച്ച് വരുത്തിയത് എന്നാണ് പോലീസ് പറയുന്നത്.
ഷംഷാദിൻ്റെ വാടകവീട്ടിൽ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത് ഇന്നലെയാണ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്.