മന്നം ജയന്തി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം: വിപുലമായ ആഘോഷങ്ങൾ | Mannam Jayanthi

ആവേശമായി പ്രതിനിധി സമ്മേളനം
മന്നം ജയന്തി ആഘോഷങ്ങൾക്ക് പ്രൗഢമായ തുടക്കം: വിപുലമായ ആഘോഷങ്ങൾ | Mannam Jayanthi
Updated on

കോട്ടയം: നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ 149-ാമത് ജയന്തി ആഘോഷങ്ങൾക്ക് എൻ.എസ്.എസ് ആസ്ഥാനത്ത് പ്രൗഢോജ്വലമായ തുടക്കം. പുതുവത്സര ദിനത്തിൽ നടന്ന അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തിരിതെളിഞ്ഞത്. സമുദായ ഐക്യത്തിന്റെ വിളമ്പരമായ സമ്മേളനത്തിൽ സംസ്ഥാനത്തെ വിവിധ താലൂക്കുകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുത്തു.9Mannam Jayanthi celebrations begin, New headquarters building)

സംസ്ഥാനത്തെ 60 താലൂക്ക് യൂണിയനുകളിലെ കരയോഗങ്ങൾ, വനിതാസമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് മന്നം നഗറിൽ ഒത്തുചേർന്നത്. ഇതിനായി പ്രത്യേകം തയാറാക്കിയ 50,000 ചതുരശ്ര അടിയിലുള്ള കൂറ്റൻ പന്തൽ സമുദായ അംഗങ്ങളാൽ നിറഞ്ഞുകവിഞ്ഞു.

ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. സമ്മേളന വേദിയിൽ മന്നത്ത് പത്മനാഭന്റെ ചിത്രത്തിന് മുൻപിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും, വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ചിത്രത്തിന് മുൻപിൽ പ്രസിഡന്റ് ഡോ. എം. ശശികുമാറും നിലവിളക്ക് തെളിച്ചു. ജി. സുകുമാരൻ നായർ സമ്മേളനത്തിൽ വിശദീകരണ പ്രസംഗം നടത്തി.

മന്നം ജയന്തി ദിനമായ ഇന്ന് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താനും സമ്മേളനത്തിൽ പങ്കെടുക്കാനുമായി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദായ അംഗങ്ങളും എത്തും. എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എൻ.എസ്.എസ് കോളജ് മൈതാനത്ത് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ് ക്യാംപസിൽ സമ്മേളനത്തിനെത്തുന്ന എല്ലാവർക്കും ഭക്ഷണ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com