
ഇന്ന് മന്നം ജയന്തിയാണ്. കാലത്തിന് മുന്നേ സഞ്ചരിച്ച സാമൂഹിക പരിഷ്ക്കർത്താവ് മന്നത്ത് പത്മനാഭൻ്റെ ജന്മവാർഷികം. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് അദ്ദേഹം.(Mannam Jayanthi 2025)
സ്വന്തം സമുദായത്തിൻ്റെ പുരോഗതിയോടൊപ്പം സമൂഹ നന്മയ്ക്ക് വേണ്ടി കൂടി പ്രവർത്തിച്ച നേതാവാണ് മന്നത്ത് പത്മനാഭൻ. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാടാണ് എക്കാലത്തും അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്.
അദ്ദേഹത്തിൻ്റെ സാമൂഹിക ഇടപെടലുകൾ ആരംഭിച്ചത് കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം ജാതിമത വേർതിരിവില്ലാതെ എല്ലാവർക്കും തുറന്നു നൽകിക്കൊണ്ടാണ്.
1914ല്‍ മന്നത്ത് പത്മനാഭൻ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ചു. പിന്നീട് അതാണ് നായർ സർവീസ് സൊസൈറ്റി ആയി മാറിയത്.