കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിവച്ചു. (Manjummel Boys financial fraud case)
സിറാജ് ഹമീദ് മൽകിയ ഹർജിയാണ് മാറ്റിയത്. താൻ പരാതിക്കാരന് മുടക്കിയ പണം മുഴുവനും നൽകിയിരുന്നുവെന്നാണ് നടൻ പറഞ്ഞത്.
ലാഭവിഹിതം നൽകാനായി മാറ്റിവച്ചിട്ടുണ്ടെന്നും, എന്നാൽ അപ്പോഴേയ്ക്കും അയാൾ കേസ് നൽകിയെന്നും സൗബിൻ കൂട്ടിച്ചേർത്തു.