കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ബാബു ഷാഹിര്‍, ഷോണ്‍ ആൻ്റണി എന്നിവർക്കും ജാമ്യം ലഭിച്ചു. (Manjummel Boys financial fraud case)
ഇവരെ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിൻ്റെ ആവശ്യമില്ല എന്നാണ് കോടതി പറഞ്ഞത്. അറസ്റ്റ് ചെയ്‌താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും നിർദേശമുണ്ട്.
ജൂലൈ 7ന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.