മികച്ച സംവിധായകന്‍, ചിത്രം, തിരക്കഥാകൃത്ത്; പുരസ്‌കാര വേദിയിൽ തിളങ്ങി മഞ്ഞുമ്മല്‍ ബോയ്‌സ് |Kerala State Film Awards

മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ ചിദംബരം അവാര്‍ഡ് സ്വന്തമാക്കി.
Kerala State Film Awards
Published on

55ാം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ പുരസ്‌കാരങ്ങൾ വാരിക്കൂട്ടി 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രം. മൂന്ന് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച സിനിമ എന്നീ പുരസ്കാരങ്ങളാണ് സിനിമ നേടിയത്. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ ചിദംബരം അവാര്‍ഡ് സ്വന്തമാക്കി.

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 241 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിദംബരം സിനിമയൊരുക്കിയത്.

ഒരുകൂട്ടം സൃഹൃത്തുക്കള്‍ ഒരു യാത്ര പോകുകയും അവിടെയുണ്ടാകുന്ന സംഭവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തം. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി എസ് പൊതുവാള്‍, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്‌മാന്‍, ചന്തു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com