

കോട്ടയം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി "മണിനാദം 2025" നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു(Maninatham 2025). 18 – 40 വയസ് പ്രായമുള്ളവർക്ക് പങ്കെടുക്കവുന്ന മത്സരം ജില്ലയിലെ ക്ലബുകളുടെ പങ്കാളിത്തത്തോടെയാണ് നടക്കുക.
ഒരു ക്ലബ്ബിൽ നിന്ന് 10 പേർക്കാണ് പങ്കെടുക്കാൻ അവസരം. ജില്ലാ തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്ന ക്ലബ്ബുകളുടെ ടീമിന് യഥാക്രമം 25,000, 10,000, 5,000 രൂപ സമ്മാനമായി ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. താത്പര്യമുള്ള ക്ലബുകൾ ഫെബ്രുവരി 12 ന് മുമ്പായി ktym.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ലാ യുവജനകേന്ദ്രം ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.