'പാലാ വിട്ടുകൊടുക്കില്ല, സ്ഥാനാർത്ഥി മാണി സി കാപ്പൻ തന്നെ': പ്രചാരണം തുടങ്ങിയെന്ന് മാണി സി കാപ്പൻ | UDF

ജോസ് കെ. മാണിക്കെതിരെ വിമർശനം
'പാലാ വിട്ടുകൊടുക്കില്ല, സ്ഥാനാർത്ഥി മാണി സി കാപ്പൻ തന്നെ': പ്രചാരണം തുടങ്ങിയെന്ന് മാണി സി കാപ്പൻ | UDF
Updated on

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് മാണി സി. കാപ്പൻ എംഎൽഎ. മണ്ഡലത്തിൽ യുഡിഎഫിനായി ഒരു സ്ഥാനാർത്ഥി മാത്രമേ ഉണ്ടാകൂ എന്നും അത് താനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.(Mani C Kappan says he will not give up Pala, he is the UDF candidate)

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി താൻ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജോസ് കെ. മാണിക്ക് സീറ്റ് നൽകണം എന്ന് യുഡിഎഫിലെ ഒരു നേതാവും ആവശ്യപ്പെട്ടിട്ടില്ല. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് മുന്നണിയിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ജോസ് കെ. മാണി രാഷ്ട്രീയ കോപ്രായം കാണിക്കുന്ന ആളാണെന്ന് കാപ്പൻ പരിഹസിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ സ്ഥാനങ്ങളും പാതിവഴിയിൽ രാജിവെക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേത്. അതിനാൽ തന്നെ പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com