
കൊടുങ്ങല്ലൂര്‍: മണപ്പുറം ഫൗണ്ടേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷി ചിത്രകാരി സ്വപ്‌ന അഗസ്റ്റിനേയും മികച്ച പഠന നിലവാരം കാത്തു സൂക്ഷിക്കുന്ന ഷോണ്‍ അഭിഷേകിനേയും ആദരിച്ചു. ഇരു കൈകളുമില്ലെങ്കിലും കാല്‍ വിരലുകള്‍ കൊണ്ട് മനോഹരമായി ചിത്രം വരയ്ക്കുന്ന സ്വപ്‌നയും കൈകാലുകളില്ലാതെ ജീവിക്കുമ്പോഴും പഠനത്തില്‍ മികവ് പുലർത്തുന്ന ഡിഗ്രി വിദ്യാര്‍ത്ഥി ഷോണും തലമുറകള്‍ക്ക് പ്രചോദനമാണെന്ന് ഇരുവരേയും ആദരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു പറഞ്ഞു.
ഭിന്നശേഷിക്കാരായ 50 പേര്‍ക്ക് മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്ത് അവരെ പ്രത്യേകം ആദരിച്ചത്, കൊടുങ്ങല്ലൂർ കൈബീസ് ദർബാർ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തിയ ചടങ്ങിലാണ് . ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കാന്‍ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ പറഞ്ഞു.കൊടുങ്ങല്ലൂർ എംഎല്‍എ വി ആർ സുനിൽ കുമാർ, കൈയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍, നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് സജീവന്‍ ടിഎസ്, റിട്ട.ആര്‍ഡിഒ ജോയ്‌സണ്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇയുമായ പോള്‍ തോമസ്, റിതി ജ്വല്ലറി എംഡിയും മണപ്പുറം ഫിനാന്‍സ് കോ പ്രമോട്ടറുമായ സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ് എന്നിവര്‍ പങ്കെടുത്തു.