

ചേലേമ്പ്ര- നാട്ടുകാരും, ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്ററും, മണപ്പുറം ഫിനാൻസും കൈകോർത്തപ്പോൾ മുകുന്ദേട്ടന്റെയും കുടുംബത്തിന്റേയും വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. അസുഖങ്ങൾ ബുദ്ധിമുട്ടിച്ചപ്പോൾ മുകുന്ദേട്ടൻ സഹായകമ്മറ്റിയുടെ നേതൃത്വത്തിൽ നാടും പാലിയേറ്റീവ് കെയർ സെന്ററും മുകുന്ദേട്ടനു വേണ്ടി ഒരു വീടുണ്ടാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലം ലഭ്യമാക്കിയപ്പോൾ അവിടെ വീടുണ്ടാക്കാനുള്ള ഉത്തരവാദിത്തം മുകുന്ദേട്ടൻ സഹായകമ്മറ്റി ഏറ്റെടുതെങ്കിലും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. ഈ ഘട്ടത്തിലാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സഹായഹസ്തവുമായി എത്തിയത് . ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ് മൂന്നലക്ഷം രൂപ വീടിനായി നൽകി.
പണി പൂർത്തിയാക്കി മുകുന്ദേട്ടനും കുടുംബത്തിനും ഇന്ന് വീട് കൈമാറിയതിന്റെ സന്തോഷത്തിലാണ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പാലിയേറ്റീവ് കെയർ സെൻററും. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ലയൺ പി എം ജെ എഫ് അനിൽകുമാറും , വൈസ് ഡിസ്ട്രിക്ട് ഗവർണറും, മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഓ യുമായ കെഎം അഷ്റഫും ചേർന്ന് വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറി.
മുകുന്ദേട്ടൻ ഗൃഹനിർമ്മാണ സമിതി അംഗങ്ങളായ പി എം വീരാൻകുട്ടി, എം. രാജൻ , കെ സി മജീദ്, ആസിഫ്, അബ്ദുൽ ജബ്ബാർ, ഗഫൂർ, ആഷിഖ് , എന്നിവരും ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്റർ ട്രഷററും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് മുൻ സെക്രട്ടറിയുമായ കെ ആർ ശ്രീഹരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ് മുൻ പ്രസിഡൻറ് ആർ എസ് ബിനോയ്, പ്രസിഡൻറ് ശ്രീജിത്ത് മുല്ലശ്ശേരി, ക്യാബിനറ്റ് സെക്രട്ടറി ലയൺ എം നാരായണൻ, സോൺ ചെയർപേഴ്സൺ വീരാട് വിജയൻ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ലയൺ ജോർജ്, എന്നിവരും, നാട്ടുകാരും , സന്നിഹിതരായിരുന്നു.