
തനിക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയുമായി ഷിരൂരില്‍ മരിച്ച അര്‍ജുന്റെ ലോറിയുടെ ഉടമ മനാഫ്. തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കോഴിക്കോട് സിറ്റ് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്വേഷ പ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് തന്റേതെന്നും ചൂണ്ടിക്കാട്ടിയാണ് മനാഫ് മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുന്നത്. അടിയന്തര ശ്രദ്ധ വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തിലൂടെ മനാഫ് ആവശ്യപ്പെട്ടു.
ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അര്‍ജുന്റെ കുടുംബം മനാഫിനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങളും മനാഫിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചത്. .