കോഴിക്കോട് : കാറടക്കം യുവാവിനെ തട്ടിക്കൊണ്ട് പോയി. കോഴിക്കോട് ജവഹർനഗർ കോളനിയിൽ വച്ചാണ് സംഭവം. പുലർച്ചെയുണ്ടായ സംഭവം കോളനിയിലെ വീട്ടുകാർ പോലീസിൽ അറിയിച്ചു. (Man with car kidnapped in Kozhikode )
ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഇയാളെയും കാറിനേയും തട്ടിക്കൊണ്ട് പോവുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങളാണ് നിർണായകമായത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.