ഗുരുവായൂരിലെ രാത്രികാല ലൈംഗികാതിക്രമം: ഹെൽമറ്റ് ധരിച്ച് കറങ്ങിയ പ്രതി പിടിയിൽ; ഇരയായത് നിരവധി സ്ത്രീകൾ | Crime

crime

തൃശൂർ: ഗുരുവായൂരിൽ രാത്രികാലങ്ങളിൽ ഹെൽമറ്റ് ധരിച്ച സ്കൂട്ടറിൽ കറങ്ങി സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്നയാൾ അറസ്റ്റിൽ. തൃശൂർ ചൊവ്വല്ലൂർ കിഴക്കേകുളം സ്വദേശിയായ അബ്ദുൽ വഹാബിനെയാണ് പോലീസ് പിടികൂടിയത്. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പോലീസ് അറിയിച്ചു.

വിദ്യാർത്ഥികളെയും ജോലി കഴിഞ്ഞ് പോകുന്ന സ്ത്രീകളെയുമാണ് ഇയാൾ ഉപദ്രവിച്ചിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന നിരവധി സ്ത്രീകൾ ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പ്രദേശത്തെ അൻപതോളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സ്ത്രീകൾക്ക് നേരെ ഉപദ്രവം നടത്താൻ പ്രതി സ്ഥിരമായി എത്തിയിരുന്ന സ്ഥലത്ത് രഹസ്യമായി കാത്തിരുന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

Summary

A man who was harassing women on a scooter while wearing a helmet at night in Guruvayur, Thrissur, has been arrested by the police. The accused has been identified as Abdul Wahab from Chowallur Kizhakke Kulam.

Related Stories

No stories found.
Times Kerala
timeskerala.com