പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിനായി പമ്പയിൽ എത്തി മടങ്ങിയ കലാകാരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഒരാൾക്ക് ജീവൻ നഷ്ടമായി. (Man who returns from Global Ayyappa Sangamam dies in Car accident)
ഇന്നലെ വൈകുന്നേരം റാന്നിയിൽ വച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തായി. നെടുമങ്ങാട് സ്വദേശിയായ ബെനറ്റ് രാജ് ആണ് മരിച്ചത്.
ഡ്രം സെറ്റ് ആര്‍ട്ടിസ്റ്റ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി രജീഷ്, ഗിറ്റാറിസ്റ്റ് അടൂര്‍ കരുവാറ്റ സ്വദേശി ഡോണി എന്നിവർ പരിക്കേറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.