POCSO : 'ആരോടും പരാതിയില്ല' : കള്ളമൊഴി നൽകി പെൺകുട്ടി, POCSO കേസിൽ 75കാരൻ 9 മാസം ജയിലിൽ കിടന്നു

ആൺസുഹൃത്തുമായുള്ള ബന്ധം മറയ്ക്കാൻ വേണ്ടിയാണ് പെൺകുട്ടി കള്ളം പറഞ്ഞത്.
POCSO : 'ആരോടും പരാതിയില്ല' : കള്ളമൊഴി നൽകി പെൺകുട്ടി, POCSO കേസിൽ 75കാരൻ 9 മാസം ജയിലിൽ കിടന്നു
Published on

ആലപ്പുഴ : പെൺകുട്ടി ആൺസുഹൃത്തിനെ രക്ഷിക്കാനായി കള്ള മൊഴി നൽകിയതിനെത്തുടർന്ന് 75കാരൻ 9 മാസമാണ് പോക്സോ കേസിൽ ജയിലിൽ കിടന്നത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ നേരിടേണ്ടി വന്നത് എം ജെ ജോസഫിനാണ്. (Man went to prison for fake POCSO case)

തെറ്റായ മൊഴിയാണ് താൻ നൽകിയതെന്ന് പെൺകുട്ടി മാറ്റിപ്പറഞ്ഞിരുന്നു. ഇതോടെയാണ് കോടതി ഇയാളെ വെറുതെ വിട്ടത്. സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു പരാതി.

ആൺസുഹൃത്തുമായുള്ള ബന്ധം മറയ്ക്കാൻ വേണ്ടിയാണ് പെൺകുട്ടി കള്ളം പറഞ്ഞത്. താൻ അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചുവെന്നും, ആരോടും പരാതിയില്ലെന്നുമാണ് ജോസഫിൻ്റെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com